കോ​ൺ​ഗ്ര​സ് യോ​ഗ​ത്തി​ൽ ബ​ഹ​ളം; മൂ​ന്ന് പേ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്
Monday, September 23, 2024 12:38 AM IST
നാ​ദാ​പു​രം: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ കെ​പി​സി​സി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ന​ട​ത്തി​യ പു​റ​മേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക്യാ​ന്പ് എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലു​ണ്ടാ​യ ബ​ഹ​ള​ത്തി​ന്‍റെ പേ​രി​ൽ മൂ​ന്ന് പേ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. ഡി​സി​സി മെ​മ്പ​ർ കെ. ​സ​ജീ​വ​ൻ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ അ​മ്പ്രോ​ളി ര​വി, ടി.​കെ. ശ​ശി എ​ന്നി​വ​ർ​ക്കാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ താ​ഴെ ത​ട്ടി​ൽ പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് ബൂ​ത്ത് ത​ലം മു​ത​ൽ യോ​ഗം ന​ട​ക്കു​ന്ന​ത്. പു​റ​മേ​രി​യി​ലെ യോ​ഗ​ത്തി​ൽ മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​ത്.


ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ പ്ര​സം​ഗി​ച്ച​ശേ​ഷം ഡി​സി​സി അം​ഗം കെ. ​സ​ജീ​വ​ൻ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ബ​ഹ​ളു​ണ്ടാ​യ​ത്. ക്യാ​ന്പ് എ​ക്സി​ക്യൂ​ട്ടി​വി​ൽ അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ൾ പ്ര​സം​ഗി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് ടി.​കെ. ശ​ശി രം​ഗ​ത്ത് വ​രു​ക​യാ​യി​രു​ന്നു. ഇ​തി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ രം​ഗ​ത്ത് വ​ന്ന​തോ​ടെ ബ​ഹ​ള​മ​യ​മാ​യി. മു​ല്ല​പ്പ​ള്ളി​യു​ടെ മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

മ​ഹി​ള പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​നെ​ത്തി​യി​രു​ന്നു. ഡി​സി​സി നി​യോ​ഗി​ച്ച നേ​താ​ക്ക​ളും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ഡി​സി​സി​ക്ക് ല​ഭി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്ന് പേ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത് 7 ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​ക​ണം.