പെരിന്തല്‍മണ്ണയിലെ റോഡുകള്‍ ഗതാഗത യോഗ്യമാക്കണം: മര്‍ച്ചന്റ്സ് യൂത്ത് വിംഗ്
1460926
Monday, October 14, 2024 5:04 AM IST
പെരിന്തല്‍മണ്ണ: നഗരത്തിലെ റോഡുകള്‍ അടിയന്തര പ്രാധാന്യത്തോടെ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് പെരിന്തല്‍മണ്ണ വ്യാപാര ഭവനില്‍ ചേര്‍ന്ന മര്‍ച്ചന്റ്സ് യൂത്ത് വിംഗ് ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അസോസിയേഷന് പ്രസിഡന്റ് പി.ടി.എസ്. മൂസു ഉദ്ഘാടനം ചെയ്തു. യൂത്ത് പ്രസിഡന്റ് ഫസല്‍ മലബാര്‍ അധ്യക്ഷത വഹിച്ചു.
അസോസിയേഷന് ജനറല്‍ സെക്രട്ടറി സി. പി. എം. ഇഖ്ബാല്‍ ആമുഖ പ്രഭാഷണവും യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി ആരിഫ് കരുവാരകുണ്ട് മുഖ്യപ്രഭാഷണവും ഭാരവാഹി പ്രഖ്യാപനവും നടത്തി. യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി കാജാ മുഹ്യിദ്ദിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കെവിവിഇഎസ് മണ്ഡലം പ്രസിഡന്റ് യുസുഫ് രാമപുരം,
യുത്ത് വിംഗ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഷാലിമാര്‍ ഷൗക്കത്ത്, വനിതാ വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജമീല ഇസുദ്ദിന്‍, യൂണിറ്റ് സെക്രട്ടറി റഷീദ ഡാലിയ, അസോസിയേഷന് സെക്രട്ടറിമാരയ പി.പി. സൈതലവി, വാര്യര്‍ എസ്. ദാസ്, ഹാരിസ് ഇന്ത്യന്‍, ഗഫൂര്‍ വളൂരാന്,
ജില്ലാ യൂത്ത് സെക്രട്ടറി പി. ഫിറോസ്, ജനറല്‍ സെക്രട്ടറി ഇബ്രാഹിം കാരയില്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍: പി.പി. കാജാ മുഹ്യിദ്ദിന്‍ (പ്രസിഡന്റ്), ഇബ്രാഹിം കാരയില്‍ (ജനറല്‍ സെക്രട്ടറി), ഇബ്രാഹിം ഫിറോസ് (ട്രഷറര്‍).