കടന്നമണ്ണ സര്‍വീസ് ബാങ്ക് ജേതാക്കള്‍
1460929
Monday, October 14, 2024 5:05 AM IST
മങ്കട: പെരിന്തല്‍മണ്ണ താലൂക്ക് കോഓപറേറ്റീവ് എംപ്ലോയീസ് ഓര്ഗനൈസേഷന് സംഘടിപ്പിച്ച സഹകരണ ഫുട്ബോൾ മത്സരത്തിൽ കടന്നമണ്ണ സര്‍വീസ് ബാങ്ക് ജേതാക്കളായി. ഏകപക്ഷീയമായ ഒരു ഗോളിന് മക്കരപ്പറമ്പ് സര്‍വീസ് ബാങ്കിനെയാണ് പരാജയപ്പെടുത്തിയത്. വിജയികള്‍ക്ക് സിഇഒ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് വി.ടി. അസീസ് ട്രോഫികള്‍ സമ്മാനിച്ചു.
സി.എച്ച്. മുസ്തഫ. പി.എം. യൂസുഫ്, നിയാസ് ബാബു, ഇ.കെ. കുഞ്ഞിമുഹമ്മദ്, സി.ഷൗക്കത്തലി, അബ്ദുള്‍നാസര്‍, റഫീഖ് പാങ്ങ്, സൈഫുള്ള കറുമുക്കില്‍, വി.ഫൈസല്‍ ബാബു, ഷഫീഖ് മക്കരപ്പറമ്പ്, ടി. നാരായണന് എന്നിവര്‍ പ്രസംഗിച്ചു.