മലപ്പുറത്തിന്റെ ചരിത്രം കുപ്രചാരണങ്ങള്‍ കൊണ്ട് ഇല്ലാതാക്കാനാകില്ല: ഹമീദലി തങ്ങള്‍
1460928
Monday, October 14, 2024 5:05 AM IST
മലപ്പുറം: സൗഹാര്‍ദത്തിന്റെയും മനുഷ്യത്വത്തിന്റെയും മാതൃകകള്‍ സമ്മാനിച്ച് പൂര്‍വികര്‍ ജീവിച്ച് കാണിച്ച ചരിത്രത്തെ ദുഷ്പ്രചാരണങ്ങള്‍ കൊണ്ട് ഇല്ലായ്മ ചെയ്യാനാകില്ലെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
"മതമൗലികത: അറിയേണ്ടതും പറയേണ്ടതും' എന്ന ശീര്‍ഷകത്തില്‍ എസ്വൈഎസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി മലപ്പുറം ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. റഹ്മാന് ഫൈസി കാവനൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. സി.കെ. അബ്ദുറഹ്മാന് ഫൈസി അരിപ്ര, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, സാഹിത്യകാരന് പി. സുരേന്ദ്രന്, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി നൗഷാദലി, സംഘാടക സമിതി കണ്‍വീനര്‍ കെ.കെ മുനീര്‍ മാസ്റ്റര്‍ പ്രസംഗിച്ചു.