ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കരുത്: മര്‍ച്ചന്റ്സ് വനിതാ വിംഗ്
1461171
Tuesday, October 15, 2024 1:43 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മര്‍ച്ചന്റ്സ് വനിതാവിംഗിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പെരിന്തല്‍മണ്ണ വ്യാപാര ഭവനില്‍ നടത്തി.
കൂടുതല്‍ വനിതാ സംരംഭകര്‍ ചെറുകിട വ്യാപാര മേഖലയിലേക്ക് കടന്നുവരണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റും പെരിന്തല്‍മണ്ണ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റുമായ പി.ടി.എസ് മൂസു അഭിപ്രായപ്പെട്ടു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജമീല ഇസുദീന്‍, ജനറല്‍ സെക്രട്ടറി റഷീദ് ഡാലിയ, ട്രഷറര്‍ സുഹറ അബൂബക്കര്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഓണ്‍ലൈന്‍ വ്യാപാരങ്ങളെയും കുത്തകവ്യാപാരങ്ങളെയും സഹായിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ തിരുത്തി കേരളത്തിലെ ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വ്യാപാര മേഖലയില്‍ അശാസ്ത്രീയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
ജമീല ഇസുദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജാസ്മിന് കുഞ്ഞുമുഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി ഷീജ മുഹമ്മദ്, ട്രഷറര്‍ അഫ്സത്ത് മണ്ണിശേരി, യൂണിറ്റ് ജനറല്‍ സെക്രട്ടറി റഷീദ് ഡാലിയ, സുഹറ അബൂബക്കര്‍, സി.പി. മുഹമ്മദ് ഇഖ്ബാല്‍, ഷാലിമാര്‍ ഷൗക്കത്ത്, യൂസഫ് രാമപുരം, ലിയാകത്തലിഖാന്, പി.പി. സൈതലവി, വാരിയര്‍ എസ്. ദാസ്, സാര്ഫുദീന്, ഫസല്‍ മലബാര്‍, കാജാമുഹുയുദീന് എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുക്കപ്പെട്ട വനിതാ വിംഗ് സംസ്ഥാന, ജില്ലാ നേതാക്കള്‍ക്ക് യോഗത്തില്‍ സ്വീകരണം നല്കി.