"പട്ടികജാതി-വര്‍ഗങ്ങളെ ഉപജാതികളാക്കി വിഭജിക്കരുത് ’
1460927
Monday, October 14, 2024 5:05 AM IST
മലപ്പുറം: പട്ടികജാതി-പട്ടികവര്‍ഗങ്ങളെ ഉപജാതികളാക്കി വിഭജിക്കാനും ക്രീമിലെയര്‍ നടപ്പാക്കാനുമുള്ള ശ്രമങ്ങളില്‍ നിന്ന് അധികൃതര്‍ പിന്മാറിയില്ലെങ്കില് പ്രത്യക്ഷ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്ന് കേരള ദളിത് ഫെഡറേഷന് (ഡെമോക്രാറ്റിക്) ജില്ലാ പ്രവര്‍ത്തക സമ്മേളനം മുന്നറിയിപ്പ് നല്കി.
അട്ടിമറിക്കപ്പെടുന്ന സംവരണ വ്യവസ്ഥകളെ താലോലിക്കുന്ന നയങ്ങളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്ന് സമ്മേളനം ആരോപിച്ചു. കെഡിഎഫ്ഡി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. ചിന്നന് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി. നാരായണന് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ദാമോദരന്‍ പനക്കല്‍, കെഡിഎംഎഫ് ജില്ലാ പ്രസിഡന്റ് തങ്ക മലപ്പുറം, അഡ്വ. പി. സുന്ദരന്‍, ഗോപി അങ്കത്ത്, ഷൈജു കരിഞ്ചാപാടി, എ. പ്രകാശന് പ്രവീണ്‍ ഐനാട്ട്, കെ.ടി. കൃഷ്ണന്, ഭാസ്കരന് പുറത്തൂര്‍, പി. സുമതി, കെ. ഇന്ദിര, ടി.കെ. ചന്ദ്രന്, പി. രാമന്‍കുട്ടി, വി.പി. അയ്യപ്പന്, ടി. വേലായുധന് എന്നിവര്‍ പ്രസംഗിച്ചു.