ബസിന് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചു
1461170
Tuesday, October 15, 2024 1:43 AM IST
നിലമ്പൂര്‍: സ്വകാര്യ ബസിന് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചു വാന്‍ ഡ്രൈവര്‍ക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം 5.30 ന് കരിമ്പുഴക്കും തേക്ക് മ്യൂസിയത്തിനുമിടയിലാണ് അപകടം. നിലമ്പൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ പിന്നിലായി നിലമ്പൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.
നിലമ്പൂര്‍ ഭാഗത്ത് നിലനില്‍ക്കുന്ന ഗതാഗത കുരുക്കുമൂലം മുന്നില്‍ പോകുന്ന വാഹനങ്ങള്‍ ബ്രേക്ക് ഇട്ടാല്‍ പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഇടിക്കുന്ന അവസ്ഥയിലാണ്. അശാസ്ത്രീയമായി പൊതുമരാമത്ത് വകുപ്പ് നിലമ്പൂര്‍ നഗരവികസനത്തിന്റെ ഭാഗമായി നടത്തുന്ന റോഡ് പണി മൂലം കരിമ്പുഴ മുതല്‍ ജ്യോതിപ്പടി വരെയുള്ള ഗതാഗത കുരുക്ക് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.