ജൂണിയര്‍ അത്ലറ്റിക്സ്: മലപ്പുറത്തിന് മൂന്നാം സ്ഥാനം
1460924
Monday, October 14, 2024 5:04 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന 68 -ാമത് സംസ്ഥാന ജൂണിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് കൊടിയിറങ്ങിയപ്പോള്‍ മലപ്പുറം ജില്ല മൂന്നാം സ്ഥാനം നിലനിര്‍ത്തി. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചാമ്പ്യന്‍ സ്കൂളായ ഐഡിയല്‍ കടകശേരിയുടെ കരുത്തിലാണ് ജില്ല മുന്നേറിയത്.
മലപ്പുറം നേടിയ മൊത്തം പോയിന്റില്‍ 10 സ്വര്‍ണവും ഏഴ് വെള്ളിയും എട്ട് വെങ്കലവുമടക്കം മികച്ച സംഭാവനകളാണ് ഐഡിയലിന്റേതായി ജില്ലക്ക് നേടിക്കൊടുത്തത്. സംസ്ഥാന സ്കൂള്‍ കായിക മേളയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ ജില്ലയിലെ ചില പ്രധാനപ്പെട്ട ടീമുകള്‍ പങ്കെടുത്തിട്ടില്ല.
അവര്‍ കൂടി പങ്കെടുത്തിരുന്നെങ്കില്‍ മലപ്പുറം ജില്ല ഒന്നാമതോ രണ്ടാമതോ എത്തുമായിരുന്നുവെന്ന് അത്ലറ്റിക് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. 257 പോയിന്റ് നേടിയാണ് മലപ്പുറം മൂന്നാം സ്ഥാനത്തെത്തിയത്. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് മലപ്പുറത്തിന് രണ്ടാംസ്ഥാനം നഷ്ടമായത്.