ചാലിയാറില്‍ വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു
1451349
Saturday, September 7, 2024 5:02 AM IST
നിലമ്പൂര്‍: പ്രീപ്രൈമറി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം സ്റ്റാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന വര്‍ണക്കൂടാരത്തിന്റെ ചാലിയാര്‍ പഞ്ചായത്തിലെ ഉദ്ഘാടനം പെരുമ്പത്തൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂളില്‍ വച്ച് പി.കെ. ബഷീര്‍ എംഎല്‍എ നിര്‍വഹിച്ചു. ചാലിയാര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ അധ്യക്ഷന്‍ തോണിയില്‍ സുരേഷ് അധ്യക്ഷത വഹിച്ചു.
നിലമ്പൂര്‍ ബിപിസി എം. മനോജ്കുമാര്‍ പദ്ധതി വിശദീകരണം നടത്തി. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം സീനത്ത് നൗഷാദ്, ചാലിയാര്‍ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സുമയ്യ പൊന്നാംകടവന് എന്നിവര്‍ എല്‍എസ്എസ് വിജയികള്‍ക്ക് ഉപഹാരം നല്കി.
വാര്‍ഡംഗം മഞ്ജു അനില്‍, ടി.പി. രമ്യ, സിആര്‍സി കോഓര്‍ഡിനേറ്റര്‍ സെറീന, എസ്എംസി ചെയര്മാന് തോണിയില്‍ സതീഷ്, എംടിഎ പ്രസിഡന്റ് അഞ്ജു, എസ്എസ്ജി അംഗം അലവി, വി.ജെ. ശിവന്‍കുട്ടി, സ്റ്റാഫ് സെക്രട്ടറി ആതിര, ടി.കെ. സഞ്ജയന് എന്നിവര്‍ പ്രസംഗിച്ചു.