കേൾവി പരിശോധന ക്യാമ്പ് നടത്തി
1451563
Sunday, September 8, 2024 5:08 AM IST
പുലാമന്തോൾ: പുലാമന്തോൾ പഞ്ചായത്തും കുടുംബശ്രീ സിഡിഎസും ജിആർസിയും അഞ്ചൽ കേൾവി പരിശോധന കേന്ദ്രവുമായി സഹകരിച്ച് സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് നിർവഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. സാവിത്രി അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ വി. പി. ജിഷ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ടി. നസീറ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ എൻ. പി. റാബിയ, സിനിജ, പി. ടി. പ്രമീള, കുടുംബശ്രീ സിഡിഎസ് മെമ്പർമാർ, അക്കൗണ്ടന്റ് തുടങ്ങിയവരും സംബന്ധിച്ചു.