യുവാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
1451142
Friday, September 6, 2024 10:14 PM IST
മഞ്ചേരി: പുല്‍പ്പറ്റ സ്വദേശിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പറ്റ കളത്തിന്‍പടി വാരിയത്ത് പരേതരായ കൃഷ്ണന്-ദാക്ഷായണി ദമ്പതിമാരുടെ മകന് സുബ്രഹ്മണ്യന്(44) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 8.45ഓടെ സമീപത്ത് താമസിക്കുന്ന ബന്ധുക്കളാണ് വീടിന്റെ ഹാളില്‍ പായയില്‍ സുബ്രഹ്മണ്യനെ മരിച്ചനിലയില്‍ കണ്ടത്.
വിഷം അകത്തുചെന്നാണ് മരണമെന്ന് സംശയിക്കുന്നു. സമീപത്തുനിന്നു വിഷപ്പൊതി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഫര്‍ണിച്ചര്‍ നിര്‍മാണ തൊഴിലാളിയാണ് സുബ്രഹ്മണ്യന്. സഹോദരങ്ങള്‍: വേലായുധന്, ഗീത, സുശീല. മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.