ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിന് എട്ടു വര്‍ഷം കഠിന തടവും പിഴയും
1451052
Friday, September 6, 2024 5:07 AM IST
മഞ്ചേരി: ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) എട്ടു വര്‍ഷം കഠിന തടവിനും 25500 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. കോട്ടക്കല്‍ ചാപ്പനങ്ങാടി തലക്കാപ്പ് മേലേപ്പുരക്കല്‍ വാസുദേവ(63)നെയാണ് ജഡ്ജ് എം. തുഷാര്‍ ശിക്ഷിച്ചത്.
2015 മാര്‍ച്ച് ഏഴിന് ഉച്ചക്ക് പന്ത്രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കോട്ടക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം. മുഹമ്മദ് ഹനീഫയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. സി. വാസു, അഡ്വ. സി. ബാബു എന്നിവര്‍ 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 18 രേഖകളും എട്ട് തൊണ്ടി മുതലുകളും ഹാജരാക്കി.
പ്രോസിക്യൂഷന് ലൈസണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സബിത ഓളക്കല്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.