രക്തചന്ദനവുമായി രണ്ട് പേർ പിടിയിൽ
1451567
Sunday, September 8, 2024 5:08 AM IST
നിലമ്പൂർ: രക്തചന്ദനവുമായി രണ്ടുപേർ വനം വിജിലൻസിന്റെ പിടിയിലായി. ചന്ദനം കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.കോഴിക്കോട് നല്ലളം പുതുകോവിലകത്ത് ഇബ്നുൽ ഫാരിസ്, കോഴിക്കോട് പന്തീരാങ്കാവ് പെരുമണ്ണ കണ്ണംകുളത്തിൽ തസ്ലിൻ എന്നിവരെയാണ് 29.85 കിലോഗ്രാം രക്തചന്ദനവുമായി പിടികൂടിയത്.
നിലമ്പൂർ റിസർവ് ഫോഴ്സ് ഡെപ്യൂട്ടി റേഞ്ചർ വി.രാജേഷ്, നിലമ്പൂർ വനം വിജിലൻസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. കെ. വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എൻ.പി. പ്രദീപ് കുമാർ, കൊടുപുഴ വനം സ്റ്റേഷനിലെ വനപാലകർ എന്നിവർ നടത്തിയ പട്രോളിംഗിനിടയിലാണ് ചന്ദനം പിടിച്ചെടുത്തത്. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിന്നും അനധികൃതമായി കടത്തികൊണ്ടുവന്ന് വിൽപ്പന നടത്തുന്നതിനിടെ അരീക്കോട് ഭാഗത്തു നിന്നുമാണ് പ്രതികൾ പിടിയിലായത്.
പ്രതികളെയും തൊണ്ടിമുതലും കൊടുമ്പുഴ വനം സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ചർക്ക് കൈമാറി. മലപ്പുറം കേന്ദ്രീകരിച്ച് ചന്ദന കടത്ത് വ്യാപകമായ സാഹചര്യത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ രണ്ട് തവണയായി 86 കിലോഗ്രാം ചന്ദനം വനം വിജിലൻസ് പിടികൂടിയിരുന്നു.