യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
1451566
Sunday, September 8, 2024 5:08 AM IST
വണ്ടൂർ: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപെട്ട് യൂത്ത്ലീഗ് വണ്ടൂരിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. ജില്ല യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം. കെ. മുസ്തഫ അബ്ദുൽ ലത്തിഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. ടി. സിറാജ്, വി. റാഷിദ്, നിസാജ് എടപ്പറ്റ, ഷൈജൽ എടപ്പറ്റ, എം. കെ. നാസർ, കെ. ഫായിസ്, കെ. ശിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.
എടക്കര: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ വന്ന സാഹചര്യത്തില്‍ കുത്തഴിഞ്ഞ ആഭ്യന്തരവകുപ്പിനെതിരെ മുസ്ലിം യൂത്ത് ലീഗ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടക്കര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി. അഷ്റഫലി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ. ജംഷീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. പി. ലുഖ്മാന്, ഭാരവാഹികളായ കെ.പി. റമീസ്, ഇര്‍ഷാദ് കക്കോടന്‍, ബക്കര്‍ ചീമാടാന്, ബഷീര്‍ പാറയില്‍, ടി.കെ. മുജീബ്, വി.പി. റഷീദലി, നാണിക്കുട്ടി, കബീര്‍ പനോളി, മന്‍സൂര്‍ കൈതവളപ്പന്‍, സംസാരിച്ചു.
മഞ്ചേരി: പോലീസിലെ ക്രിമിനലുകള്‍ക്ക് മുഖ്യമന്ത്രി ഒത്താശ ചെയ്തു നല്‍കുന്നുവെന്നാരോപിച്ച് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് അഡ്വ. യു.എ.ലത്തീഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അന്‍വര്‍ മുള്ളമ്പാറ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സൈജല്‍ ആമയൂര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി യൂസുഫ് വല്ലാഞ്ചിറ, എ.പി. മജീദ് മാസ്റ്റര്‍, എന്‍. പി മുഹമ്മദ്, കെ. കെ. ബി മുഹമ്മദലി, എം. എ റഷീദ്, കെ. ടി യൂസുഫ്, വി. ടി. ഷഫീഖ്, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സജറുദ്ധീന്‍ മൊയ്തു, ഇ. ശിഹാബ് എന്നിവർ സംസാരിച്ചു.