മങ്കട ബ്ലോക്കില്‍ കുടുംബശ്രീ എംഇആര്‍സി ആരംഭിച്ചു
1451346
Saturday, September 7, 2024 5:02 AM IST
മങ്കട: മങ്കട ബ്ലോക്കില്‍ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്സ് സെന്റര്‍ (എംഇആര്‍സി ) മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ബി.സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ മുഖേന ഓരോ ബ്ലോക്കിലും ഉപജീവന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും പ്രാദേശിക സാമ്പത്തിക വികസനം എന്ന ലക്ഷ്യം കൈവരിക്കാനുമാണ് എംഇആര്‍സി പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
കുടുംബശ്രീയുടെ നിലവിലെ ഘടനയിലും പ്രവര്‍ത്തനങ്ങളിലും അനിവാര്യമായ ഭേദഗതികള്‍ വരുത്തി ബ്ലോക്ക് തലത്തില്‍ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വികേന്ദ്രീകൃത ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കൈവരിക്കുന്നതിന് ആക്കംകൂട്ടുമെന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തി ആരംഭിക്കുന്ന പദ്ധതിയാണ് മൈക്രോ എന്റര്‍പ്രൈസ് റിസോഴ്സ് സെന്റര്‍.
ജില്ലയില്‍ ആദ്യത്തെ എംഇആര്‍സി വണ്ടൂര്‍ ബ്ലോക്കിലാണ്. രണ്ടാംഘട്ടത്തില്‍ മങ്കട, പൊന്നാനി, താനൂര്‍ ബ്ലോക്കിലുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. യോഗത്തില്‍ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ മാജിദ് ആലുങ്ങല്‍, മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുവൈരിയ, മങ്കട ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജാഫര്‍ വെള്ളേക്കാട്ട്,
മങ്കട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ശശീന്ദ്രന്, മങ്കട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫൗസിയ, കുറുവ സിഡിഎസ് ചെയര്‍പേഴ്സണ്‍ എന്‍. കെ. സുലൈഖ, കുടുംബശ്രീ ജില്ലാ മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഇ. അഭിജിത്ത് മാരാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ വനിതാ കൃഷ്ണന് പുഴക്കര എന്നിവര്‍ പ്രസംഗിച്ചു.