ചുങ്കത്തറയില്‍ പോഷകത്തോട്ടം കിറ്റ് വിതരണം
1451356
Saturday, September 7, 2024 5:07 AM IST
എടക്കര: പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള പോഷകത്തോട്ടം കിറ്റ് വിതരണം ചുങ്കത്തറയില്‍ ആരംഭിച്ചു. പഞ്ചായത്ത് അംഗം പി.വി. പുരുഷോത്തമന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. എല്ലാ വീട്ടിലും പോഷകാഹാരവും ആരോഗ്യസംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ വിഭാവനം ചെയ്തതാണ് പദ്ധതി.
വീടുകളില്‍ പോഷകത്തോട്ടം പദ്ധതി പ്രകാരം വിവിധയിനം ഹൈബ്രിഡ് പച്ചക്കറി തൈകള്‍, ദീര്‍ഘകാല വിളകളുടെ തൈകള്‍, ജൈവ ജീവാണുവളങ്ങള്‍, ഡോളോമേറ്റ് തുടങ്ങിയവ കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ജില്ലാ കൃഷി സമൃദ്ധി മിഷന് നടപ്പാക്കുന്ന തെരഞ്ഞെടുത്ത പത്ത് പഞ്ചായത്തുകളില്‍ ഒന്നായ ചുങ്കത്തറയില്‍ 200 പേര്‍ക്കാണ് പോഷകത്തോട്ടം കിറ്റ് വിതരണം ചെയ്തത്. കൃഷി ഓഫീസര്‍ ടി. രേഷ്മ പദ്ധതി വിശദീകരണം നടത്തി.
യുവാക്കളെ കാര്‍ഷികമേഖലയിലേക്ക് ആകര്ഷിപ്പിക്കുന്നതോടൊപ്പം കര്‍ഷകരുടെ സാങ്കേതിക, സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിന്റെ തുടക്കമാണ് കൃഷി സമൃദ്ധി പദ്ധതി. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി. വി. മിനി, കൃഷി അസിസ്റ്റന്റുമാരായ വി. സുജേഷ്, സജീര്‍, വൈശാഖ്, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.