പറവണ്ണയില്‍ മത്സ്യഫെഡ് ഫ്യുവല്‍സ് പ്രവര്‍ത്തനം തുടങ്ങി
1451348
Saturday, September 7, 2024 5:02 AM IST
മലപ്പുറം: മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ പറവണ്ണ തീരദേശ ഹൈവേയില്‍ ആരംഭിച്ച ഇന്ധന ബങ്കിന്റെ (മത്സ്യഫെഡ് ഫ്യുവല്‍സ്) ഉദ്ഘാടനം കുറുക്കോളി മൊയ്തീന് എംഎല്‍എ നിര്‍വഹിച്ചു.
മത്സ്യത്തൊഴിലാളികളുടെയും പൊതുജനത്തിന്റെയും ഇന്ധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് ബങ്ക് തുടങ്ങിയത്. മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന് അധ്യക്ഷത വഹിച്ചു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീര്‍, മത്സ്യഫെഡ് ഭരണസമിതി അംഗം പി. പി. സൈതലവി, ബിപിസിഎല്‍ റീജണല്‍ മാനേജര്‍ പ്രശാന്ത് കിഷന് കാസില്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡെ.വി. പ്രശാന്തന് എന്നിവര്‍ പങ്കെടുത്തു.