അധ്യാപക ദിനത്തിൽ ഗുരുക്കൻമാർക്ക് ആദരം
1451047
Friday, September 6, 2024 4:59 AM IST
മലപ്പുറം: ദേശീയ അധ്യാപക ദിനത്തില്‍ ഒഴുകൂര്‍ സിഎച്ച് സെന്റര്‍ ഒഴുകൂരിലെ മുഴുവന്‍ അധ്യാപകരെയും ആദരിച്ചു. സര്‍വീസിലുള്ളവരും വിരമിച്ചവരുമായ കോളജ് പ്രഫസര്‍മാര്‍ മുതല്‍ പ്രീപ്രൈമറി അധ്യാപകര്‍ വരെയുള്ള ഇരുന്നൂറോളം പേര് ആദരവ് ഏറ്റുവാങ്ങി. ഒഴുകൂര്‍ സിഎച്ച് സെന്ററിന്റെ വിദ്യാഭ്യാസ സമിതിയായ എഡ്യുകെയര്‍ സംഘടിപ്പിച്ച അധ്യാപക സംഗമം അധ്യാപകനും എംഎല്‍എ യുമായ ടി. വി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
എഡ്യുകെയര്‍ ചെയര്മാന് പി. അബ്ദുല്‍ റസാക്ക് അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിച്ച വി. പി. അബൂബക്കര്‍ മാസ്റ്റര്‍, എന്‍.പുഷ്പ ടീച്ചര്‍ എന്നിവരെ ആദരിച്ചു.
അധ്യാപക സംഗമത്തിന്റെ ഭാഗമായി പുതിയ കാലത്തെ അധ്യാപനം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാറില്‍ ഇഎംഇഎ കോളജ് അസിസ്റ്റന്റ് പ്രഫസര്‍ അഷ്റഫ് വാളൂര്‍ മുഖ്യപ്രഭാഷണം നടത്തി. സി.എച്ച് സെന്റര്‍ പ്രസിഡന്റ് പൂന്തല ബീരാന് കുട്ടി ഹാജി, ജനറല്‍ സെക്രട്ടറി ഡോ. യു.സൈതലവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലീല്‍ കുന്നക്കാട്, പ്രഫ. എം. മുഹമ്മദ്, വി. പി. അബൂബക്കര്‍ മാസ്റ്റര്‍, പുഷ്പ ടീച്ചര്‍. എന്‍. ആയിഷ റന്ന, കെ. സി. മുബഷിറ, ഡോ. കെ. അബ്ദുസ്സലാം സല്‍മാനി തുടങ്ങിയവര്‍ സംസാരിച്ചു. കെ. മൊയ്തീന് കുട്ടി ചര്‍ച്ചക്ക് നേതൃത്വം നല്കി. എഡ്യുകെയര്‍ കണ്‍വീനര്‍ റഫീഖ് അലി സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ ബാപ്പു കാവില്‍ നന്ദിയും പറഞ്ഞു.
താഴെക്കോട്: താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ അധ്യാപക ദിനത്തിൽ ഗുരുവന്ദനം നടത്തി . പ്രിൻസിപ്പൽ ഡോ. എൻ സക്കീർ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ സി. പി. അൻവർ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് വോളണ്ടിയർമാർ അധ്യാപകർക്ക് മെമന്റോ വിതരണം ചെയ്തു.
ആധുനിക കാലഘട്ടത്തിൽ അധ്യാപക-വിദ്യാർഥി ബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഗുരുവന്ദനത്തിൽ പങ്കെടുത്ത അധ്യാപകരും വിദ്യാർഥികളും പറഞ്ഞു. അധ്യാപകരായ പി.അനസ്ബാബു, സി. ഷക്കീല, പി. സുബൈർ, അബ്ദുൽ ലത്തീഫ്, കെ. ഷമീറ, കെ. സീമ, പി. ഷാജിറ, എ. കെ. റബീഹത് , സി. എച്ച്. നിത എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് ലീഡർമാരായ മുഹമ്മദ് സാലിം സ്വാഗതവും ആയിഷ ഹമീദ് നന്ദിയും പറഞ്ഞു.
പെരിന്തൽമണ്ണ: അധ്യാപകദിനത്തോടനുബന്ധിച്ച് പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജെസ്മി തോമസ്, സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ എ. ജെ. ഹെല്ലെൻ എന്നിവരെ പെരിന്തൽമണ്ണ ടൗൺ ലയൺസ് ക്ലബ് ആദരിച്ചു. പ്രസന്റേഷൻ സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ ക്ലബ് പ്രസിഡന്റ് സി. എ. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.
സോൺ ചെയർമാൻ ഡോ. നഈമു റഹുമാൻ, ഡിസി മാർ അഡ്വ. ബെന്നി തോമസ്, ഡോ. കൊച്ചു എസ്. മണി, ട്രഷറർ പദ്മനാഭൻ, മെമ്പർമാരായ ഉമ്മുസൽമ, ഇസ്മായിൽ കുന്നപ്പള്ളി,വസന്തകുമാരി എന്നിവർ പങ്കെടുത്തു.
വണ്ടൂർ: വണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അധ്യാപക ദിനാഘോഷവും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ചടങ്ങ് പ്രസിഡന്റ് വി. എം. സീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പട്ടിക്കാട് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ വി. ജ്യോതി, ഇ. തസ്നിയാ ബാബു , സിടിപി ജാഫർ, ഷൈജൽ എടപ്പറ്റ, സി.സാമിദാസൻ, വി. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.