എല്‍ഐസി ഓഫീസിന് മുന്പില് ധര്‍ണ നടത്തി
1451050
Friday, September 6, 2024 5:07 AM IST
നിലമ്പൂര്‍: ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് മേല്‍ ചുമത്തിയിട്ടുള്ള ജിഎസ്ടി പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്‍ഐസി ഏജന്റ്സ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ (സിഐടിയു)യുടെ ആഭിമുഖ്യത്തില്‍ ഏജന്റുമാര്‍ നിലമ്പൂര്‍ ബ്രാഞ്ച് ഓഫീസിനു മുന്പില് ധര്‍ണ നടത്തി.
സംഘടനയുടെ സോണല്‍ വൈസ് പ്രസിഡന്റ് മാത്യു കാരാംവേലി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ജില്ലാ ഖജാന്‍ജി വി. ബി. വിനുരാജ്, ഇല്ലിക്കല്‍ സീതിക്കോയ, പി. ഉസ്മാന്, ബ്രാഞ്ച് വൈസ് പ്രസിഡന്റ് ജലീല്‍ പൈക്കാടന്‍ എന്നിവര്‍ സംസാരിച്ചു.