കൊളത്തൂർ: കവർച്ച കേസിൽ മങ്കട -വെള്ളില സ്വദേശിയെ കൊളത്തൂർ പോലീസ് അറസ്റ്റ് ചെയ്തു.
പാങ്ങ് സ്വദേശിയായ അനീസിനെ മർദിച്ച് ബൈക്കും മൊബൈൽ ഫോണും 5000 രൂപയും കവർച്ച ചെയ്ത കേസിൽ മങ്കട -വെള്ളില സ്വദേശിയായ കുഴിക്കാട്ടിൽ ഉസ്മാന്റെ മകൻ സാബിത് അലിയെ (23 വയസ് )യാണ് കൊളത്തൂർ പോലീസ് ഇൻസ്പെക്ടർ സംഗീത് പുനത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം മൂന്നിനായിരുന്നു കേസിനാസ്പദമായ സഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.