ബൈക്കില്‍ കഞ്ചാവ് കടത്ത്: രണ്ട് യുവാക്കള്‍ക്ക് തടവും പിഴയും
1451055
Friday, September 6, 2024 5:07 AM IST
മഞ്ചേരി: ബൈക്കില്‍ കഞ്ചാവ് കടത്തവെ എക്സൈസ് എന്‍ഫോഴ്സ് വിഭാഗത്തിന്റെ പിടിയിലായ രണ്ട് യുവാക്കള്‍ക്ക് മഞ്ചേരി എന്‍ഡിപിഎസ് കോടതി ഒരുവര്‍ഷം കഠിന തടവും 10000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
മൊറയൂര്‍ അരിമ്പ്ര സ്വദേശികളായ കുമ്മാട്ടി മുനീര്‍ (41), പുറക്കണ്ടി റാഫി (33) എന്നിവരെയാണ് ജഡ്ജ് എം. പി. ജയരാജ് ശിക്ഷിച്ചത്. 2019 ജനുവരി ഏഴിന് മൊറയൂര്‍-അരിമ്പ്ര റോഡില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്.
മലപ്പുറം എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്പെഷല്‍ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. അശോക് കുമാറും സംഘവും നടത്തിയ റെയ്ഡില്‍ പ്രതികളില്‍ നിന്നും 1.1 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. എ. പ്രദീപാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഹാജരായി.