കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് മലപ്പുറത്ത് ജില്ലാ മാര്‍ച്ച് നടത്തി
1451045
Friday, September 6, 2024 4:59 AM IST
മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, പങ്കാളിത്ത പെന്ഷന് പദ്ധതി ഉപേക്ഷിക്കുക, ഡിഎ കുടിശിക അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികള്‍ തുടങ്ങുക, കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങളെ പിന്തുണയ്ക്കുക എന്നീ ആവശ്യങ്ങളുമായി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് മാര്‍ച്ചും ധര്‍ണയും നടത്തി.
മലപ്പുറം കളക്ട്രേറ്റ് ബംഗ്ലാവ് പരിസരത്ത് നിന്ന് കളക്ട്രേറ്റിലേക്കായിരുന്നു മാര്‍ച്ച്. ധര്‍ണ കെജിഒഎ സംസ്ഥാന സെക്രട്ടറി ഡോ. ഇ. വി. സുധീര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം. ശ്രീഹരി അധ്യക്ഷത വഹിച്ചു. എന്‍ജിഒ യൂണിയന് ജില്ലാ സെക്രട്ടറി വി. കെ. രാജേഷ്, കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജില്ലാ ജോ. സെക്രട്ടറി വി.രാജേഷ്, കെജിഒഎ ജില്ലാ സെക്രട്ടറി എം.വി. വിനയന്, ജയശ്രീ എന്നിവർ സംസാരിച്ചു.