ഗവേഷകർക്ക് വോട്ടവകാശം: സർവകലാശാല മാർച്ച് നടത്തി
1451046
Friday, September 6, 2024 4:59 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിലെ ഗവേഷകർക്ക് വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള റിസർച്ച് സ്കോളേഴ്സ് അസോസിയേഷൻ സർവകലാശാല കാമ്പസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭരണകാര്യാലയത്തിലേക്ക് മാർച്ച് നടത്തി. മാർച്ച് ഭരണ കാര്യാലയത്തിന് മുന്നിൽ പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന പ്രതിഷേധം എസ്എഫ്ഐ ജില്ലാ സെക്രട്ടറി എൻ.ആദിൽ ഉദ്ഘാടനം ചെയ്തു. എസ്.എ ആദിത്യ അധ്യക്ഷത വഹിച്ചു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം അഫ്രീന സംസാരിച്ചു. എകെആർഎസ്എ യൂണിറ്റ് കൺവീനർ പി. മുനവ്വിർ അലി സ്വാഗതവും എസ്. ശങ്കർ നന്ദിയും പറഞ്ഞു.