നാട്ടു കൂട്ടായ്മയുടെ നേതൃത്വത്തിൽ റിവർവ്യൂ ജനകീയപാർക്ക് സമർപ്പണം ഇന്ന്
1451561
Sunday, September 8, 2024 5:08 AM IST
രാമപുരം: ചൊവ്വാണയുടെ ഗ്രാമഭംഗിയും ഹരിത സൗന്ദര്യവും ആസ്വദിക്കുവാനായി നാട്ടു കൂട്ടായ്മയുടെയും പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ പുഴയോരം ഹരിത റിവർവ്യൂ ജനകീയപാർക്ക് സമർപ്പണം ഇന്ന് നടക്കും.
വൈകുന്നേരം നാലിന് മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്യും. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മുക്കുൽസു ചക്കച്ചൻ അധ്യക്ഷത വഹിക്കും.കുട്ടികൾക്കും മുതിർന്നവർക്കും തിർത്തും സൗജന്യമായി ഉപയോഗിക്കാവുന്ന തരത്തിലുള്ള റൈഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ചൊവ്വാണ പാലത്തിനോട് ചേർന്നുള്ള സർക്കാർ സ്ഥലത്താണ് പാർക്ക് നിർമിച്ചിട്ടുള്ളത്. കുറുവ പഞ്ചായത്തിന്റെയും പുഴക്കാട്ടിരി പഞ്ചായത്തിന്റെയും അതിർത്തി പ്രദേശമാണ്ചൊവ്വാണ.