വയോജനങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
1451347
Saturday, September 7, 2024 5:02 AM IST
തിരൂര്‍ക്കാട്: സര്‍ക്കാര്‍ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്, ഭാരതീയ ചികിത്സാവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്, ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പന്‍സറി എന്നിവയുടെ നേതൃത്വത്തില്‍ തിരൂര്‍ക്കാട് വാവാസ് ഓഡിറ്റോറിയത്തില്‍ വയോജനങ്ങള്‍ക്കായി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി.
മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഈദ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. ബര്ദ്ദീഷ, ഡോ. നഷീദ കരുവാട്ടില്‍, ഡോ. ടി. രേഷ്മ, വാര്‍ഡ് മെന്പര് സ്വാലിഹ, ഫാര്‍മസിസ്റ്റുകളായ ജിതേഷ്, ഫസ്നത്ത്, അറ്റന്‍ഡര്‍ കബീര്‍, ബിനു, സന്തോഷ്കുമാര്‍,
ആശാപ്രവര്‍ത്തകരായ ലീലാമണി, നസീറ, റഹ്മത്ത്, ജയശ്രീ, ശോഭന, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫൗസിയ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ പങ്കെടുത്ത വയോജനങ്ങള്‍ക്ക് വൈദ്യപരിശോധനയും സൗജന്യമരുന്ന് വിതരണവും നടത്തി.