ഡയാലിസിസ് സെന്ററിന് തുക കൈമാറി
1451358
Saturday, September 7, 2024 5:07 AM IST
എടക്കര: ചുങ്കത്തറ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡയാലിസിസ് സെന്ററില്‍ നാലാം ഷിഫ്റ്റ് ആരംഭിക്കുന്നതിന് പോത്തുകല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നു സമാഹരിച്ച തുക കൈമാറി. പഞ്ചായത്തിലെ പതിനേഴ് വാര്‍ഡുകളില്‍ നടത്തിയ ഏകദിന സമാഹരണത്തില്‍ ലഭിച്ച 9,35,390 രൂപ പ്രസിഡന്റ് വിദ്യാരാജന്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലിക്ക് കൈമാറി.
ഞെട്ടിക്കുളം, ആനക്കല്ല്, പനങ്കയം വാര്‍ഡുകളില്‍ നിന്നാണ് യഥാക്രമം ഏറ്റവും കൂടുതല്‍ തുക സംഭാവനയായി ലഭിച്ചത്. സപ്പോര്‍ട്ടിംഗ് കമ്മിറ്റിയായ മരുപ്പച്ച ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ റഹ്മത്തുല്ല മൈലാടി, ജനപ്രതിനിധികളായ പാത്തുമ്മ ഇസ്മായില്‍, ഷാജി ജോണ്‍, റുബീന കിണറ്റിങ്ങല്‍, നാസര്‍ സ്രാമ്പിക്കല്‍, ഓമന നാഗലോടിയില്‍, മോള്‍സി പ്രസാദ്, പഞ്ചായത്ത് കണ്‍വീനര്‍ എം. ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു.
മറ്റു ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മതസംഘടന പ്രവര്‍ത്തകര്‍, ക്ലബ് പ്രവര്‍ത്തകര്‍, പ്രവാസികള്‍, വ്യാപാരികള്‍ എന്നിവര്‍ സംബന്ധിച്ചു.