പ്രതിഷേധ പ്രകടനം നടത്തി കോൺഗ്രസ്
1451568
Sunday, September 8, 2024 5:08 AM IST
നിലമ്പൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ നടന്ന പോലീസ് നരനായാട്ടിലും സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ ജയിലില്‍ അടച്ച പിണറായി വിജയന് പോലീസിന്റെ കിരാത നടപടിയില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് കരുളായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അമീര്‍ പൊറ്റമ്മല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ടി. എം. എസ്. ആഷിഫ്, അനീഷ് കാരക്കോട്, കുഞ്ഞു പുളിക്കലങ്ങാടി, റിയാസ് എടക്കര, ഫൈസല്‍ മെസ്സി, സൈഫു എനാന്തി, രാഹുല്‍ തേള്‍പ്പാറ, സുലൈമാന്‍ കാട്ടിപ്പടി, മാഹിര്‍ മരൂത തുടങ്ങിയവര്‍ പ്രസംഗിച്ചു.