അറവങ്കരയില് മോഷണം: സ്വര്‍ണവും പണവും നഷ്ടപ്പെട്ടു
1451044
Friday, September 6, 2024 4:59 AM IST
മഞ്ചേരി: അറവങ്കരയിലെ സ്വകാര്യ സ്ഥാപനം കുത്തിത്തുറന്ന് മോഷണം. സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി പരാതി. അറവങ്കര ദിയ കമ്മ്യൂണിക്കേഷന്‍ എന്ന സ്ഥാപനത്തിലാണ് ഇക്കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.
രാവിലെ ജീവനക്കാർ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശയില്‍ സൂക്ഷിച്ചിരുന്ന 5.25 പവന് തൂക്കം വരുന്ന സ്വര്‍ണാഭരണവും 3000 രൂപയും കവര്‍ന്നു.
വീടുപണി നടക്കുന്നതിനാലാണ് ആഭരണം സ്ഥാപനത്തില്‍ സൂക്ഷിച്ചതെന്ന് കടയുടമ വെള്ളുര്‍ സ്വദേശി ഇബ്രാഹിം പറഞ്ഞു. മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.