കഞ്ചാവ് കേസില്‍ വയോധികന് ഒന്നര വര്‍ഷം കഠിന തടവ്
1451351
Saturday, September 7, 2024 5:02 AM IST
മഞ്ചേരി: രണ്ടര കിലോഗ്രാം കഞ്ചാവ് സഹിതം മലപ്പുറം എക്സൈസ് സ്പെഷല്‍ സ്ക്വാഡിന്റെ പിടിയിലായ വയോധികനെ മഞ്ചേരി എന്‍ഡിപിഎസ് കോടതി ഒന്നര വര്‍ഷം കഠിന തടവിനും 15000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു.
മണ്ണാര്‍ക്കാട് പൊറ്റശേരി കാഞ്ഞിരം കല്ലുമല താടിക്കല്മാരെ വീട്ടില്‍ ശിവരാമ(69)നെയാണ് ജഡ്ജ് എം.പി. ജയരാജ് ശിക്ഷിച്ചത്. 2017 ഫെബ്രുവരി 11ന് പുഴക്കാട്ടിരിയിലെ മങ്കട ബ്ലോക്ക്പഞ്ചായത്ത് കാര്യാലയത്തിന് സമീപം വച്ചാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. അശോക് കുമാറും സംഘവും പ്രതിയെ പിടികൂടിയത്.
എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റ് നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ എച്ച്എസ് ഹരീഷ് ആണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഹാജരായി.