ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി തോട്ടങ്ങൾ ഒരുങ്ങി
1451042
Friday, September 6, 2024 4:59 AM IST
പെരിന്തൽമണ്ണ: ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി തോട്ടങ്ങൾ ഒരുക്കി റവന്യു വിഭാഗം ജീവനക്കാർ. മിനി സിവിൽ സ്റ്റേഷനിലെ ഓണാഘോഷത്തിന് ഈ പൂക്കൾ ഉപയോഗിച്ച് പൂക്കളങ്ങൾ ഒരുക്കും. മുമ്പ് പച്ചക്കറിക്കൃഷിക്ക് സ്ഥാപിച്ച മഴമറയ്ക്കുള്ളിലാണ് ചെണ്ടുമല്ലി ചെടികൾ വച്ചത്.
കൃഷിവകുപ്പിൽ നിന്നും ഗ്രോ ബാഗുകളും ചെണ്ടുമല്ലി ചെടികളും വരുത്തി തഹസിൽദാർമാരായ ജയ്സന്റ് മാത്യു, പി. മണികണ്ഠൻ, ക്ലാർകുമാരായ കെ .എം. അനിൽ , പി. ജിജിൻ, റാഷിദ്, ഡ്രൈവർ കെ.സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്തത്.