സ്ത്രീ ശാക്തീകരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
1451043
Friday, September 6, 2024 4:59 AM IST
പുഴക്കാട്ടിരി: മങ്കട ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ പോത്തുവെട്ടി അങ്കണവാടിക്കു മുകളിൽ നിർമിച്ച സ്ത്രീ ശാക്തീകരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ. പി. അസ്മാബിയുടെ അധ്യക്ഷത വഹിച്ചു. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചക്കച്ചൻ ഉമ്മുക്കുൽസു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു കണ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഫീഖ് , മെമ്പർ കരുവാടി കുഞ്ഞാപ്പ,
മുൻ മെമ്പർമാരായ ആബിദ, കരിമ്പനക്കൽ കുഞ്ഞാപ്പ, മൊയ്തി കല്ലൻകുന്നൻ, അംങ്കൺവാടി വർക്കർ റംലത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.