എട്ടുനോമ്പാചരണ സമാപനവും തിരുനാളും നാളെ
1451359
Saturday, September 7, 2024 5:07 AM IST
എടക്കര: പാലാങ്കര സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ എട്ടുദിവസമായി നടന്നുവരുന്ന എട്ട് നോമ്പും മാതാവിന്റെ ജനന തിരുനാളും നാളെ സമാപിക്കും. ഞായറാഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, ഒമ്പതിന് ആഘോഷമായ ജപമാല, തിരുനാള്‍ പാട്ടുകുര്‍ബാന, വചനസന്ദേശം, നൊവേന, ലദീഞ്ഞ്, പ്രദഷിണം എന്നീ തിരുകര്‍മങ്ങള്‍ ഉണ്ടായിരിക്കും.
തിരുകര്‍മങ്ങള്‍ക്ക് വികാരി ഫാ. ജെയിംസ് കുന്നത്തേട്ട് നേതൃത്വവും കാര്‍മികത്വവും വഹിക്കും. കൊച്ചുമോന് തയാങ്കേരി, റെജി തോമസ്, ജോസഫ് പുള്ളോലിക്കല്‍, ഷാജി മടക്കംമൂട്ടില്‍, റ്റിറ്റോ ചിറയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. നേര്‍ച്ച ഭക്ഷണത്തോടെ തിരുനാള്‍ സമാപിക്കും.