നസറുദ്ദീൻ സ്മാരക സ്നേഹ വീടിന്റെ താക്കോൽദാനം നടത്തി
1451564
Sunday, September 8, 2024 5:08 AM IST
പുഴക്കാട്ടിരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ മങ്കട മണ്ഡലം കമ്മിറ്റിയും പുഴക്കാട്ടിരി യൂണിറ്റും ചേർന്ന് ടി. നസറുദ്ദീന്റെ സ്മരണാർഥം നിർമിച്ച് നൽകുന്ന സ്നേഹ വീടിന്റെ താക്കോൽദാനം പുഴക്കാട്ടിരി വഴിപ്പാറയിൽ വച്ച് നടത്തി.
മണ്ഡലം പ്രസിഡന്റ് മുഹമ്മദലി തിരൂർക്കാടിന്റെ അധ്യക്ഷതയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റും മലപ്പുറം ജില്ലാ പ്രസിഡന്റുമായ കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ്, ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ, ജില്ലാ സെക്രട്ടറി അസീസ് എർബാദ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് താജുദ്ദീൻ ഉറുമാഞ്ചേരി, മണ്ഡലം ട്രഷറർ ഗഫൂർ രാമപുരം, സ്നേഹവീട് ചെയർമാൻ സാലിം കൂട്ടിലങ്ങാടി,
കൺവീനർ മനോജ് വെങ്ങാട് ,പുഴക്കാട്ടിരി യൂണിറ്റി പ്രസിഡന്റ് കരീം, മണ്ഡലം സെക്രട്ടറി അനീസ് മുല്ലപ്പള്ളി, പുഴക്കാട്ടിരി യൂണിറ്റ് ജനറൽ സെക്രട്ടറി ഹംസ കക്കാട്ടിൽ എന്നിവർ സംസാരിച്ചു.