റബര്‍ പുകപ്പുരയ്ക്ക് തീപിടിച്ചു
1451051
Friday, September 6, 2024 5:07 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ രാമന്കുത്തില് റബര്‍ പുകപ്പുരയ്ക്ക് തീപിടിച്ചു. അഗ്നിരക്ഷാസേന നിലമ്പൂര്‍ യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.
രാമന്‍കുത്ത് പാറേങ്ങല്‍ മൂസാന്റെ ഉടമസ്ഥതയിലുള്ള റബര്‍ പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. മുന്നൂറോളം റബര്‍ ഷീറ്റും രണ്ട് ചാക്കുകളിലായി ഉണ്ടായിരുന്ന റബര്‍ ഒട്ടുപാലും കത്തി നശിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. തീ ഉയരുന്നത് കണ്ട് ആളുകൾ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ സേന സംഭവ സ്ഥലത്ത് എത്തി തീ അണച്ചു.
നിലമ്പൂര്‍ സ്റ്റേഷന് ഓഫീസര്‍ കെ.പി. ബാബുരാജന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥരായ ഫിറോസ്, ഫസലുള്ള, ഷാദ് അഹമ്മദ്, വി.പി. റഫീഖ്, സി. രമേശ്, ഹോം ഗാര്‍ഡുമാരായ അബ്ദുല്‍സലാം, അലവിക്കുട്ടി, അനില്‍കുമാര്‍ എന്നിവരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്.