വ്യാ​ജ പൊ​ല്യൂ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്: ര​ണ്ട് ബൈ​ക്കു​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ റ​ദ്ദാ​ക്കി
Saturday, July 27, 2024 5:28 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ വ്യാ​ജ പൊ​ല്യൂ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​മി​ച്ച ര​ണ്ട് ബൈ​ക്കു​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ മ​ല​പ്പു​റം ആ​ര്‍​ടി​ഒ​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം പെ​രി​ന്ത​ല്‍​മ​ണ്ണ സ​ബ് ആ​ര്‍​ടി​ഒ ര​മേ​ശ് റ​ദ്ദാ​ക്കി.

കേ​ര​ള​ത്തി​ല്‍ വാ​ന​ങ്ങ​ളു​ടെ പു​ക പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തും പ​ഴ​ക്ക​മേ​റി​യ​തു​മാ​യ വാ​ഹ​ന​ങ്ങ​ള്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റെ​ടു​ത്ത് കേ​ര​ള മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്നു.


ഇ​ത്ത​ര​ത്തി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്ത പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ ര​ണ്ടു ബൈ​ക്കു​ക​ളു​ടെ പൊ​ലൂ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വ്യാ​ജ​മാ​ണെ​ന്ന് സം​സ്ഥാ​ന ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​റു​ടെ സ്പെ​ഷ​ല്‍ സ്ക്വാ​ഡ് ക​ണ്ടെ​ത്തി​യി​യി​രു​ന്നു.

പെ​രി​ന്ത​ല്‍​മ​ണ്ണ സ​ബ് ആ​ര്‍​ടി​ഒ​യെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ പൊ​ല്യൂ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വ്യാ​ജ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​ര്‍​സി റ​ദ്ദാ​ക്കി.