ദേ​ശീ​യ നെ​റ്റ്ബോ​ള്‍: കേ​ര​ള ടീ​മി​ല്‍ മ​രി​യ​ന്‍ അ​ക്കാ​ഡ​മി താ​ര​ങ്ങ​ള്‍
Saturday, July 27, 2024 5:28 AM IST
അ​ങ്ങാ​ടി​പ്പു​റം: ഹ​രി​യാ​ന​യി​ലെ ഭി​വാ​നി​യി​ല്‍ ആ​രം​ഭി​ക്കു​ന്ന 42-ാമ​ത് ദേ​ശീ​യ സീ​നി​യ​ര്‍ നെ​റ്റ്ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​രി​യാ​പു​രം മ​രി​യ​ന്‍ സ്പോ​ര്‍​ട്സ് അ​ക്കാ​ഡ​മി​യി​ലെ മൂ​ന്ന് കാ​യി​ക​താ​ര​ങ്ങ​ള്‍ കേ​ര​ള​ത്തി​നാ​യി ജ​ഴ്സി​യ​ണി​യും. ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ എ​ഡ്‌‌​വി​ന്‍ തോ​മ​സ്, സി. ​കൃ​ഷ്ണ​ദ​ത്ത​ന്‍ എ​ന്നി​വ​രും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ആ​ദി​ത്യ ചെ​മ്പ​യി​ലു​മാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

പ​രി​യാ​പു​രം കാ​വ​നാ​കു​ഴി​യി​ല്‍ തോ​മ​സി​ന്‍റെ​യും സൂ​സി​യു​ടെ​യും മ​ക​നാ​യ എ​ഡ്‌‌​വി​ന്‍, തൃ​ശൂ​ര്‍ കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജി​ലെ ഒ​ന്നാം​വ​ര്‍​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ്. പു​ഴ​ക്കാ​ട്ടി​രി ചെ​മ്പ​യി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ​യും ബേ​ബി ഗി​രി​ജ​യു​ടെ​യും മ​ക്ക​ളാ​ണ് ആ​ദി​ത്യ​യും കൃ​ഷ്ണ​ദ​ത്ത​നും.


ആ​ദി​ത്യ, ആ​ലു​വ യു​സി കോ​ള​ജി​ലെ മൂ​ന്നാം​വ​ര്‍​ഷ ബി​രു​ദ (സാ​മ്പ​ത്തി​ക ശാ​സ്ത്രം) വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. കൃ​ഷ്ണ​ദ​ത്ത​ന്‍, തൃ​ശൂ​ര്‍ കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജി​ലെ ഒ​ന്നാം​വ​ര്‍​ഷ ബി​രു​ദ (ഗ്രാ​ഫി​ക് ഡി​സൈ​ന്‍ ആ​ന്‍​ഡ് അ​നി​മേ​ഷ​ന്‍) വി​ദ്യാ​ര്‍​ഥി​യാ​ണ്.