വെ​ട്ട​ത്തൂ​രി​ലും കാ​ര്യ​വ​ട്ട​ത്തും പ​ട്ട​യം ന​ല്‍​കാ​ന്‍ തീ​രു​മാ​നം
Saturday, March 2, 2024 5:10 AM IST
വെ​ട്ട​ത്തൂ​ര്‍: 1977 ജ​നു​വ​രി ഒ​ന്നി​നു മു​മ്പ് വ​ന​ഭൂ​മി​യി​ല്‍ കു​ടി​യേ​റി താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കു പ​ട്ട​യം ന​ല്‍​കു​ന്ന​തി​ന് വി​വ​ര​ശേ​ഖ​രം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ര്‍​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വെ​ട്ട​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ യോ​ഗം ചേ​ര്‍​ന്നു.

വെ​ട്ട​ത്തൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ രാ​മ​നാ​ഥ​ന്‍, കാ​ര്യ​വ​ട്ടം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ നി​ഷ വെ​ട്ട​ത്തൂ​ര്‍, വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ്, കാ​ര്യ​വ​ട്ടം വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് സ​ജി​ത്ത്, വി​ല്ലേ​ജ് ജ​ന​കീ​യ സ​മി​തി അം​ഗ​ങ്ങ​ള്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.


വെ​ട്ട​ത്തൂ​ര്‍ വി​ല്ലേ​ജ് പ​രി​ധി​യി​ലും കാ​ര്യ​വ​ട്ടം വി​ല്ലേ​ജ് പ​രി​ധി​യി​ലും​പെ​ടു​ന്ന 1977 ജ​നു​വ​രി ഒ​ന്നി​നു മു​മ്പ് വ​ന​ഭൂ​മി​യി​ല്‍ കു​ടി​യേ​റി​യ കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ടെ​ത്താ​നും അ​വ​ര്‍​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

കാ​ര്യ​വ​ട്ടം വി​ല്ലേ​ജ് പ​രി​ധി​യി​ല്‍ മ​ണ്ണാ​ര്‍​മ​ല ഭാ​ഗ​ത്ത് നാ​ലു ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ പ​ട്ട​യ​ത്തി​ന് അ​ര്‍​ഹ​രാ​ണെ​ന്നു വാ​ര്‍​ഡ് മെം​ബ​ര്‍ ഹൈ​ദ​ര​ലി അ​റി​യി​ച്ചു. യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി. ​രാ​മ​നാ​ഥ​ന്‍, നി​ഷ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.