കു​ട്ടി​ക​ളു​ടെ "സ്നേ​ഹാ​രാ​മ’​ത്തി​ന് അം​ഗീ​കാ​ര​ത്തി​ന്‍റെ തി​ള​ക്കം
Tuesday, February 27, 2024 6:56 AM IST
മേ​ലാ​റ്റൂ​ര്‍: ജി​ല്ല​യി​ലെ മി​ക​ച്ച സ്നേ​ഹാ​രാ​മ​ത്തി​നു​ള്ള അ​വാ​ര്‍​ഡ് വെ​ള്ളി​യ​ഞ്ചേ​രി എ​എ​സ്എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന്. സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ള്‍ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ക​ര്‍​ക്കി​ടാം​കു​ന്ന് കൊ​ള​പ്പ​റ​മ്പി​ല്‍ നി​ര്‍​മി​ച്ച വി​ശ്ര​മ​കേ​ന്ദ്ര​ത്തി​നാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

കാ​ടു മൂ​ടി മാ​ലി​ന്യം നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​ണ് അ​ഞ്ചു ദി​വ​സം കൊ​ണ്ടു നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​നോ​ഹ​ര​മാ​യ ഉ​ദ്യാ​ന​വും വി​ശ്ര​മ​കേ​ന്ദ്ര​മാ​യി മാ​റ്റി​യ​ത്.


ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച കേ​ന്ദ്രം നി​ര​വ​ധി പേ​രാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. സം​സ്ഥാ​ന എ​ന്‍​എ​സ്എ​സ് ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍.​എ​ന്‍. അ​ന്‍​സാ​റി​ല്‍ നി​ന്നു പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഒ. ​മീ​ര പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.