രാ​ജാ ര​വി​വ​ര്‍​മ​യു​ടെ ജീ​വി​ത​വും ക​ല​യും പ​രി​ച​യ​പ്പെ​ടു​ത്തി ആമുഖ ഗാലറി
Wednesday, October 23, 2024 6:26 AM IST
തി​രു​വ​ന​ന്ത​പു​രം: ചി​ത്ര​ക​ലാ​കു​തു​കി​ക​ള്‍​ക്ക് ഇ​നി രാ​ജാ ര​വി​വ​ര്‍​മ​യു​ടെ ചി​ത്ര​ങ്ങ​ള്‍​ക്കൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​വും ചി​ത്ര​ങ്ങ​ളി​ലൂ​ടെ ത​ന്നെ അ​ടു​ത്ത​റി​യാം. മ്യൂ​സി​യം ശ്രീ ​ചി​ത്രാ ആ​ര്‍​ട്ട് ഗാ​ല​റി പൈ​തൃ​ക മ​ന്ദി​ര​ത്തി​ല്‍ നി​ര്‍​മി​ച്ച ആ​മു​ഖ ഗാ​ല​റി​യി​ലാ​ണ് മ​ഹാ​നാ​യ ചി​ത്ര​കാ​ര​ന്‍റെ സ​ര്‍​ഗാ​ത്മ​ക ജീ​വി​തം അ​നാ​വ​ര​ണം ചെ​യ്യു​ന്ന കാ​ഴ്ച​യു​ടെ വി​രു​ന്ന് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കൊ​ട്ടാ​ര​ത്തി​ന്‍റെ ഭി​ത്തി​ക​ളി​ല്‍ ചി​ത്ര​ങ്ങ​ള്‍ കോ​റി​യി​ട്ട കു​ട്ടി​ക്കാ​ലം മു​ത​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ര്‍​ഗാ​ത്മ​ക ജീ​വി​ത​ത്തി​ലെ ഓ​രോ നാ​ഴി​ക ക​ല്ലു​ക​ളും ചെ​റു​വി​വ​ര​ണ​ങ്ങ​ള്‍​ക്കൊ​പ്പം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​വി​ടെ. ര​വി​വ​ര്‍​മ വ​ര​ച്ച ചി​ത്ര​ങ്ങ​ളു​ടെ ഒ​റി​ജി​ന​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്ന ഗാ​ല​റി​ക്കു മു​ന്‍​വ​ശ​ത്താ​യാ​ണ് ആ​മു​ഖ ഗാ​ല​റി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ചി​ത്ര​കാ​ര​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളു​ടെ​യും മാ​ത്രം ആ​മു​ഖ​മ​ല്ല, ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ന്‍റെ ആ​മു​ഖം കൂ​ടി​യാ​യി ഇ​ത് കാ​ഴ്ച​ക്കാ​ര​ന് അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്നു. ചി​ത്ര​കാ​ര​നെ പൂ​ര്‍​ണ​മാ​യി മ​ന​സി​ലാ​ക്കി​യ ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളി​ലേ​ക്കു ക​ട​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ഗാ​ല​റി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ക​ല​യി​ലേ​ക്ക് ക​ട​ന്നു വ​രാ​ന്‍ രാ​ജാ ര​വി​വ​ര്‍​മ​യ്ക്കു പ്ര​ചോ​ദ​ന​മാ​യ അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​ര​ന്‍ രാ​ജ​രാ​ജ വ​ര്‍​മ​യു​ടെ ചി​ത്രം ഉ​ള്‍​പ്പ​ടെ​യു​ള്ള വ​യും ഗാ​ല​റി​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്.


ഇ​തൊ​ടൊ​പ്പം ചി​ത്ര​കാ​ര​നെ കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ടു​ത്ത​റി​യു​ന്ന​തി​നാ​യി ഇ​തോ​ട​നു​ബ​ന്ധി​ച്ച് ലൈ​ബ്ര​റി​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​മു​ഖ ഗാ​ല​റി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍​ക്ക് രാ​ജാ​ര​വി​വ​ര്‍​മ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​നാ സ​മ്പ്ര​ദാ​യ​ത്തെ​ക്കു​റി​ച്ചും ത​ന്‍റെ ക​ലാ​ജീ​വി​ത​ത്തി​നി​ടെ അ​ദ്ദേ​ഹം ക​ട​ന്നു​പോ​യ മ​റ്റു നാ​ടു​ക​ളെ​ക്കു​റി​ച്ചും സം​ഭാ​വ​ന​ക​ളെ കു​റി​ച്ചും വ്യ​ക്ത​മാ​യ ധാ​ര​ണ ന​ല്‍​കു​ന്ന ത​ര​ത്തി​ലാ​ണ് ഗാ​ല​റി രൂ​പ​ക​ല്‍​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.