വേ​ളാ​വൂ​രി​ൽ വീടുകളിൽ വ്യാ​പ​ക മോ​ഷ​ണം
Wednesday, October 23, 2024 6:26 AM IST
വെ​ഞ്ഞാ​റ​മൂ​ട് : വേ​ളാ​വൂ​രി​ൽ വീ​ടു​ക​ളി​ൽ വ്യാ​പ​ക മോ​ഷ​ണം. വേ​ളാ​വൂ​ർ വ​ട​ക്കേ വീ​ട് സു​ധാ​ക​ര​ൻ നാ​യ​ർ, ഗോ​പാ​ല വി​ലാ​സ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബി​ജു കു​മാ​ർ, സ​മീ​പ​ത്തെ കി​ഷോ​ർ എ​ന്ന​യാ​ളു​ടെ വീ​ടു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്.

സു​ധാ​ക​ര​ൻ നാ​യ​രു​ടെ വീ​ട്ടി​ൽ നി​ന്നും 25000 ത്തോ​ളം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി വീ​ട്ടു​ട​മ പ​റ​യു​ന്നു. ഒ​രാ​ഴ്ച​യാ​യി സു​ധാ​ക​ര​ൻ നാ​യ​ർ എ​റ​ണാ​കു​ള​ത്തു​ള്ള മ​ക​ന്‍റെ വീ​ട്ടി​ലാ​ണ്.


ബി​ജു കു​മാ​റി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി പ​റ​യു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യും. വീ​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.