വെ​ള്ള​നാ​ട് കാ​ട്ടു​പ​ന്നി​ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു
Wednesday, October 23, 2024 6:26 AM IST
നെ​ടു​മ​ങ്ങാ​ട് : വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ.
കൂ​ട്ട​മാ​യെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി വ്യാ​പ​ക​മാ​യി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്നു. കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന പ​റ​മ്പു​ക​ളി​ലും കു​ന്നി​ൻ​ച​രി​വു​ക​ളി​ലും താ​വ​ള​മു​റ​പ്പി​ച്ചി​രി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്.


ചി​ല​യി​ട​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് പ​ക​ൽ​സ​മ​യം പോ​ലും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വ​നം​വ​കു​പ്പും പ​ഞ്ചാ​യ​ത്തും പ​ര​സ്പ​രം പ​ഴിചാ​രു​ന്ന​ത​ല്ലാ​തെ വിഷയത്തിൽ നടപ ടിയെടുക്കാൻ അധികൃതർ യാ​തൊ​ന്നും ചെ​യ്യു​ന്നി​ല്ല​യെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യു​ണ്ട്.