കു​ടി​നീ​ർ വി​ത​ര​ണ​ത്തി​ന് ചെ​ക്ക് ഡാ​മു​ക​ൾ പ​ര്യാ​പ്ത​മ​ല്ല: ജി. ​സു​ഗു​ണ​ൻ
Wednesday, October 23, 2024 6:30 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ പ​കു​തി​യോ​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ലം വി​ത​ര​ണം ചെ​യ്യു​ന്ന​ത് വാ​മ​ന​പു​രം ന​ദി​യി​ൽ നി​ന്നാ​ണ്. ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഏ​രി​യ​യി​ലേ​ക്ക് മാ​ത്ര​മാ​യാ​ണ് ആ​റ്റി​ങ്ങ​ൽ അ​വ​ന​വ​ഞ്ചേ​രി​യി​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​തെ​ന്ന് വാ​മ​ന​പു​രം ശു​ദ്ധ​ജ​ല ഡാം ​സ​മ​ര സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ. ജി. ​സു​ഗു​ണ​ൻ പ​റ​ഞ്ഞു.

കൊ​ല്ല​ന്പു​ഴ പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ ചെ​ക്ക് ഡാം ​നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വേ​ന​ൽ​ക്കാ​ല​മാ​കു​ന്പോ​ൾ ന​ദി​യി​ലെ നീ​രൊ​ഴു​ക്ക്നി​ല​ച്ച് ആ​റി​ന്‍റെ അ​ടി​ത്ത​ട്ട് കാ​ണു​ന്ന ത​ര​ത്തി​ൽ വാ​മ​ന​പു​രം ന​ദി​യി​ൽ വെ​ള്ളം വ​റ്റാ​റു​ണ്ട്. ഈ ​സ​മ​യ​ത്ത് ചെ​ക്ക് ഡാം ​പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ക​യാ​ണ് പ​തി​വ്. ഉ​ട​ൻ ത​ന്നെ ശു​ദ്ധ​ജ​ല പ​ദ്ധ​തി​വ​ഴി കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന അ​ര​ഡ​സ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പൂ​ർ​ണ​മാ​യോ, ഭാ​ഗീ​ക​മാ​യോ വി​ത​ര​ണം സ്തം​ഭ​ന​ത്തി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.