വാ​ട്ട​ര്‍മീ​റ്റ​ര്‍ മോ​ഷ്‌​ടി​ച്ച​യാ​ൾ പി​ടി​യി​ല്‍
Wednesday, October 23, 2024 6:26 AM IST
പേ​രൂ​ര്‍​ക്ക​ട: ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ വി​വി​ധ വീ​ടു​ക​ളി​ല്‍ നി​ന്ന് 10 വാ​ട്ട​ര്‍ മീ​റ്റ​റു​ക​ള്‍ മോ​ഷ്ടി​ച്ച് വി​റ്റ​യാ​ളെ പൂ​ജ​പ്പു​ര സി​ഐ ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി. തൃ​ക്ക​ണ്ണാ​പു​രം പാ​റ​മ​ല പ്ര​യ​ര്‍ മൗ​ണ്ട് പ​ള്ളി​ക്ക് സ​മീ​പം കൃ​പ ഭ​വ​നി​ല്‍ സാ​റാ​മ്മ എ​ന്നു​വി​ളി​ക്കു​ന്ന സു​നി​ല്‍​കു​മാ​ര്‍ (43) ആ​ണ് പി​ടി​യി​ലാ​യ​ത്.

മു​ട​വ​ന്‍​മു​ക​ള്‍ ഭാ​ഗ​ത്തെ വി​വി​ധ വീ​ടു​ക​ളി​ലാ​യി​രു​ന്നു മോ​ഷ​ണം. തൃ​ക്ക​ണ്ണാ​പു​രം എം​എ​ല്‍​എ റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന സ​ജി​കു​മാ​റി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നു വാ​ട്ട​ര്‍ മീ​റ്റ​ര്‍ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.


വി​വി​ധ പ​രാ​തി​ക​ളി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ വ​ച്ചി​രു​ന്ന ചി​ല മീ​റ്റ​റു​ക​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി.

എ​സ്ഐ​മാ​രാ​യ സു​ധീ​ഷ്, സ​ന്തോ​ഷ്‌​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ ഉ​ദ​യ​കു​മാ​ര്‍, അ​രു​ണ്‍​കു​മാ​ര്‍, അ​നു​രാ​ഗ്, ദി​ലീ​പ്കു​മാ​ര്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.
അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.