പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ന് ദേ​ശീ​യ പു​ര​സ്കാ​രം
Wednesday, October 23, 2024 6:30 AM IST
തി​രു​വ​ന​ന്ത​പു​രം: മി​ക​ച്ച ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നു​ള്ള ദേ​ശീ​യ ജ​ല അ​വാ​ർ​ഡ് പു​ല്ല​മ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു സ​മ്മാ​നി​ച്ചു.

വി​ജ്ഞാ​ൻ ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി. രാ​ജേ​ഷ്, സെ​ക്ര​ട്ട​റി പി. ​സു​നി​ൽ എ​ന്നി​വ​ർ രാ​ഷ്ട്ര​പ​തി​യി​ൽ നി​ന്ന് ഉ​പ​ഹാ​രം സ്വീ​ക​രി​ച്ചു. നീ​രു​റ​വ്, മി​ക​വ്, സ​ജ​ലം എ​ന്നി​ങ്ങ​നെ വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ജ​ല​സ്രോ​ത​സു​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ച്ച​തി​നാ​ണ് അ​വാ​ർ​ഡ്.


ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത പ​ഞ്ചാ​യ​ത്താ​ണ്. വൈസ് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി, വാ​ർ​ഡ് മെ​മ്പ​ർ പു​ല്ല​മ്പാ​റ ദി​ലീ​പ്, കോ -​ഓ​ർ​ഡി​നേ​റ്റ​ർ ദി​നേ​ശ് പ​പ്പ​ൻ, പ​ഞ്ചാ​യ​ത്ത് സാ​ങ്കേ​തി​ക ഉ​ദ്യോ​ഗ​സ്ഥ​രാ​യ കി​ര​ൺ, അ​ൻ​ഷാ​ദ്, ജി​ത്തു, മ​ഹേ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് അ​വാ​ർ​ഡ് സ്വീ​ക​ര​ണ​ത്തി​നാ​യ് ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്.