മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി നി​ക്ഷേ​പ​ക​ർ
Wednesday, October 23, 2024 6:12 AM IST
നെ​ടു​മ​ങ്ങാ​ട് : മു​ണ്ടേ​ല രാ​ജീ​വ് ഗാ​ന്ധി റ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളെ കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക, നി​ക്ഷേ​പി​ച്ച​തു​ക മ​ട​ക്കി ന​ൽ​കാ​തെ​യും പ​ലി​ശ ന​ൽ​കാ​തെ​യും നി​ക്ഷേ​പ​ക​രെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മു​ണ്ടേ​ല രാ​ജീ​വ് ഗാ​ന്ധി റ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ നി​ക്ഷേ​പ​ക​ർ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.


നി​ക്ഷേ​പ​ക സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ 90 പേ​ർ ഒ​പ്പി​ട്ട പ​രാ​തി​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ​ത്.

നാ​ലാ​യി​ര​ത്തി​ലേ​റെ അം​ഗ​ങ്ങ​ളും 45 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ സ്ഥി​ര​നി​ക്ഷേ​പ​വും 33 കോ​ടി​യോ​ളം രൂ​പ വാ​യ്പാ ബാ​ക്കിനി​ൽ​പും പ​ര​സ്പ​ര​സ​ഹാ​യ പ​ദ്ധ​തി​യി​ന​ത്തി​ൽ ഒ​ൻ​പ​ത് കോ​ടി​യോ​ളം രൂ​പ പി​രി​ച്ചെ​ടു​ക്കാ​നു​മു​ള്ള സം​ഘ​ത്തി​ൽ ഭ​ര​ണ​സ​മി​തി​യും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യും ഇ​തി​നെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.