മ്യൂ​സി​യ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കു​ന്ന​ത് ക​ഥ പ​റ​യും മാ​തൃ​ക​യി​ല്‍: മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി
Wednesday, October 23, 2024 6:30 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ധു​നി​ക മ്യൂ​സി​യം സ​ങ്ക​ല്‍​പ്പ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് ക​ഥ​പ​റ​യും മാ​തൃ​ക​യി​ല്‍ തീ​മാ​റ്റി​ക് രീ​തി​യി​ലാ​ണ് സം​സ്ഥാ​ന​ത്ത് മ്യൂ​സി​യ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി.

ഇ​ത്ത​ര​ത്തി​ല്‍ ക​ഴി​ഞ്ഞ എ​ട്ടു വ​ര്‍​ഷ​മാ​യി സം​സ്ഥാ​ന​ത്ത് നി​ര​വ​ധി മ്യൂ​സി​യ​ങ്ങ​ളാ​ണ് വി​വി​ധ വ​കു​പ്പു​ക​ളു​ടെ കീ​ഴി​ല്‍ യാ​ഥാ​ര്‍​ഥ‍്യ​മാ​ക്കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ്യൂ​സി​യം ശ്രീ ​ചി​ത്രാ ആ​ര്‍​ട്ട് ഗ്യാ​ല​റി പൈ​തൃ​ക മ​ന്ദി​ര​ത്തി​ല്‍ നി​ര്‍​മി​ച്ച ആ​മു​ഖ ഗ്യാ​ല​റി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ്യൂ​സി​യം വ​കു​പ്പും ഈ ​രം​ഗ​ത്ത് ശ്ര​ദ്ധേ​യ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ചി​ട്ടു​ണ്ട്. അ​തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ന​വീ​ക​രി​ച്ച നാ​ച്വ​റ​ല്‍ ഹി​സ്റ്റ​റി മ്യൂ​സി​യ​വും രാ​ജാ ര​വി​വ​ര്‍​മ ആ​ര്‍​ട്ട് ഗാ​ല​റി​യും.

ര​വി​വ​ര്‍​മ ചി​ത്ര​ങ്ങ​ള്‍​ക്കും ര​വി​വ​ര്‍​മ സ്‌​കൂ​ള്‍ ഓ​ഫ് ആ​ര്‍​ട്ടി​ലെ മ​റ്റ് ക​ലാ​കാ​ര​ന്‍​മാ​രു​ടെ ചി​ത്ര​ങ്ങ​ള്‍​ക്കും മാ​ത്ര​മാ​യി ഒ​രു ഗ്യാ​ല​റി സ്ഥാ​പി​ക്കു​ക​യെ​ന്ന ദീ​ര്‍​ഘ​കാ​ല സ്വ​പ്ന​മാ​ണ് രാ​ജാ​ര​വി​വ​ര്‍​മ ആ​ര്‍​ട്ട് ഗ്യാ​ല​റി​യി​ലൂ​ടെ യാ​ഥാ​ര്‍​ഥ‍്യ​മാ​യ​ത്.

വി​ശ്വോ​ത്ത​ര ക​ലാ​കാ​ര​ന് ജ​ന്മ​നാ​ട്ടി​ല്‍ ഒ​രു സ്മാ​ര​ക​മെ​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഗ്യാ​ല​റി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഗ്യാ​ല​റി​യി​ലെ ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും സ​മ​കാ​ലി​ക ക​ല​യെ​ക്കു​റി​ച്ചും പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നും വി​വ​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​ണ് ലൈ​ബ്ര​റി​യോ​ടു കൂ​ടി​യ ആ​മു​ഖ ഗ്യാ​ല​റി ഒ​രു​ക്കി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.


വി​ദേ​ശീ​യ​രും സ്വ​ദേ​ശീ​യ​രു​മാ​യ ക​ലാ​സ്വാ​ദ​ക​ര്‍​ക്ക് വ​ള​രെ​യേ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന പ​ദ്ധ​തി നാ​ലാം നൂ​റു​ദി​ന പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി സ​മ​ര്‍​പ്പി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഗ്യാ​ല​റി​യു​ടെ അ​ണി​യ​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ​യും മ​ന്ത്രി അ​നു​മോ​ദി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പാ​ള​യം രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ സാം​സ്‌​കാ​രി​ക ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​രാ​ജ​ന്‍ എ​ന്‍ ഖൊ​ബ്ര​ഗ​ഡെ, രാ​ജാ ര​വി​വ​ര്‍​മ​യു​ടെ കൊ​ച്ചു​മ​ക​ന്‍ രാ​മ​വ​ര്‍​മ, കേ​ര​ള ച​രി​ത്ര പൈ​തൃ​ക മ്യൂ​സി​യം ഡ​യ​റ​ക്ട​ര്‍ ആ​ര്‍. ച​ന്ദ്ര​ന്‍ പി​ള്ള,

പു​രാ​വ​സ്തു വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഇ. ​ദി​നേ​ശ​ന്‍, പു​രാ​രേ​ഖ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍​ജ് പാ​ര്‍​വ​തി. എ​സ്, മ്യൂ​സി​യം മൃ​ഗ​ശാ​ല വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍​ജ് മ​ഞ്ജു​ളാ​ദേ​വി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.