പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥനെ മ​ര്‍​ദി​ച്ച ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍
Wednesday, October 23, 2024 6:12 AM IST
വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ട് പ​രി​സ​ര​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി ഓ​ട്ടം എ​ടു​ത്ത​ത് വി​ല​ക്കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​യേ​റ്റം ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​യ ഓ​ട്ടോ ഡ്രൈ​വ​റെ വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ​ള്ള​ക്ക​ട​വ് സു​ലൈ​യ്മാ​ന്‍ സ്ട്രീ​റ്റി​ല്‍ പീ​രു മു​ഹ​മ്മ​ദി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്താ​വ​ള​ത്തി​നു​ള​ളി​ല്‍ നി​ന്നും പു​റ​ത്തേ​യ്ക്ക് വ​ന്ന യാ​ത്ര​ക്കാ​രെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി​യ​ത് പ​റ​ഞ്ഞു​വി​ല​ക്കി​യ എ​യ്ഡ് പോ​സ്റ്റ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​മ​ലി​നെ​യാ​ണ് ഓ​ട്ടോ ഡ്രൈ​വ​റാ​യ പീ​രു​മു​ഹ​മ്മ​ദ് കൈ​യേ​റ്റം ചെ​യ്ത​ത്.


സം​ഭ​വ​ശേ​ഷം പ്ര​തി ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.