തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും
Wednesday, October 23, 2024 6:12 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഒ​രു വ​ർ​ഷം നീ​ളു​ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും.

വൈ​കു​ന്നേ​രം നാ​ലി​ന് ദേ​വ​സ്വം ബോ​ർ​ഡ് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ 75 ാം വാ​ർ​ഷി​ക​ത്തി​ന്‍റെ​യും പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ബോ​ർ​ഡി​ന്‍റെ സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ പ്ര​ഖ്യാ​പ​ന​വും സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​റു​ക​ളു​ടെ തു​റ​ക്ക​ലും ച​ട​ങ്ങി​ൽ ന​ട​ക്കു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മൂ​ന്നി​ട​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യ ഡ​യ​ലി​സി​സ് കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്ന​ത്.

സാ​യി​ഗ്രാ​മം ട്ര​സ്റ്റു​മാ​യി സ​ഹ​ക​രി​ച്ച് തി​രു​വ​ന​ന്ത​പു​രം, കൊ​ട്ടാ​ര​ക്ക​ര, ഹ​രി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്ന​ത്.


ഇ-​കാ​ണി​ക്ക, വ​ഴി​പാ​ടു​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ണം അ​ട​യ്ക്കാ​നു​ള്ള സം​വി​ധാ​നം, ഇ-​ഓ​ഫീ​സ്, ക്ഷേ​ത്ര ഡാ​റ്റാ​ബേ​സ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ടെ​ന്പി​ൾ മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം തു​ട​ങ്ങി​യ​വ ഒ​രു​ക്കി ദേ​വ​സ്വം ബോ​ർ​ഡ് സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ലൈ​സേ​ഷ​നി​ലേ​ക്ക് മാ​റും. ചെ​ന്നൈ എ​ൻ​ഐ​സി​യു​മാ​യി ചേ​ർ​ന്നാ​ണ് ഡി​ജി​റ്റി​ലൈ​സേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​ത്.

പ്ലാ​റ്റി​നം ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ അ​ധ്യാ​ത്മി​ക ശി​ബി​ര​ങ്ങ​ൾ, മ​ത​സൗ​ഹാ​ർ​ദ്ദ സ​മ്മേ​ള​ന​ങ്ങ​ൾ, സാം​സ്കാ​രി​ക സ​ന്ധ്യ​ക​ൾ, ക്ഷേ​ത്ര​ക​ല​ക​ളു​ടെ അ​വ​ത​ര​ണം തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പി.​എ​സ്.​പ്ര​ശാ​ന്ത് പ​റ​ഞ്ഞു. ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ എ.​അ​ജി​കു​മാ​ർ, ജി.​സു​ന്ദ​രേ​ശ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.