x
ad
Fri, 31 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

മാ​ലി​ന്യ​ക്കു​ഴി​യി​ല്‍ വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി മ​രി​ച്ചു


Published: October 30, 2025 10:19 PM IST | Updated: October 30, 2025 10:19 PM IST

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ​യാ​ഴ്ച പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന മാ​ലി​ന്യ​ക്കു​ഴി​യി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞു.

ആ​ലു​വ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സി​നാ​ല​ന്‍(15) ആ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ച്ച് മ​രി​ച്ച​ത്. മ​ല​പ്പു​റം വ​ണ്ടൂ​ര്‍ സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യാ​യി​രു​ന്നു സി​നാ​ന്‍ കൊ​ടി​യ​ത്തൂ​ര്‍ ബു​ഹാ​രി ഇ​സ്ലാ​മി​ക് സെ​ന്‍റ​ര്‍ ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ച്ച് പ​ഠി​ക്കു​ക​യാ​യി​രു​ന്നു.​

ഒ​ക്ടോ​ബ​ര്‍ 20നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കൊ​ടി​യ​ത്തൂ​ര്‍ ആ​ലി​ങ്ങ​ലി​ലെ സ്വ​കാ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മാ​ലി​ന്യ ടാ​ങ്കി​നാ​യി നി​ര്‍​മി​ച്ച കു​ഴി​യി​ല്‍ കു​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു.

മ​ഴ പെ​യ്ത് കു​ഴി​യാ​കെ വെ​ള്ളം നി​റ​ഞ്ഞി​രു​ന്നു. പ​ന്തി​ന് പി​ന്നാ​ലെ ഓ​ടി​യ​പ്പോ​ള്‍ കു​ഴി​യി​ല്‍ വീ​ണു​പോ​വു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും ചേ​ര്‍​ന്ന് പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

Tags : sewage pit Student dies

Recent News

Up