കൊച്ചി: സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടപ്പാക്കുന്ന സൗജന്യ കാന്‍സര്‍ സ്ക്രീനിംഗ് പദ്ധതി ‘കാന്‍സര്‍ ഷീല്‍ഡി’ന് തുടക്കമായി. വനിതാ പോലീസുകാര്‍ക്കും പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സൗജന്യ കാന്‍സര്‍ സ്ക്രീനിംഗ് ലഭിക്കുക.
സ്തനാര്‍ബുദ ബോധവത്കരണ മാസത്തോടനുബന്ധിച്ച് കേരള പോലീസ് അസോസിയേഷന്, രാജഗിരി ആശുപത്രി എന്നിവയുമായി ചേര്‍ന്നു നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ കാന്‍സര്‍ സ്ക്രീനിംഗും ബോധവത്കരണ ക്ലാസുകളും നടത്തും. പദ്ധതിയുടെ ഉദ്ഘാടനം കൊച്ചി സിറ്റി പോലീസിന്റെ ജില്ലാ ട്രെയിനിംഗ് സെന്ററില്‍ ഡിസിപി അശ്വതി ജിജി നിര്‍വഹിച്ചു.
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പള്ളി, ഡോ. റീനാ മിഥുന് ചിറ്റിലപ്പള്ളി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രാജഗിരി ആശുപത്രിയുമായി ചേര്‍ന്ന് ജില്ലയിലെ പോലീസ് ക്വാര്‍ട്ടേഴ്സുകളില്‍ സമ്പൂര്‍ണ കാന്‍സര്‍ പരിശോധനാ ബോധവത്കരണ ക്യാമ്പുകള്‍ ഈ പദ്ധതിയുടെ ഭാഗമായി വി ഗാര്‍ഡ് നടത്തും. ഇതിനായി മാമ്മോഗ്രഫി, അള്‍ട്രാ സൗണ്ട് തുടങ്ങിയ നവീന സംവിധാനങ്ങളുള്ള മൊബൈല്‍ മെഡിക്കല്‍ ബസ് ഈ ക്യാമ്പുകളില്‍ സജ്ജമാക്കും.
30 മുതല്‍ 40 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് അള്‍ട്രാ സൗണ്ട് ബ്രസ്റ്റ് സ്കാനും 40 വയസിനു മുകളിലുള്ളവര്‍ക്ക് മാമ്മോഗ്രാം പരിശോധനകളുമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ സൗജന്യ ബ്ലെഡ് ഷുഗര്‍, പ്രഷര്‍ പരിശോധന, അതിവേഗത്തിലുള്ള പരിശോധനാഫലങ്ങള്‍, ആവശ്യമായവര്‍ക്ക് തുടര്‍ചികിത്സാ നിര്‍ദേശങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ടാകും. ആദ്യഘട്ടത്തില്‍ 20 ഓളം ക്യാമ്പുകളിലായി 1000ലേറെ സ്ത്രീകള്‍ക്കു കാന്‍സര്‍ സ്ക്രീനിംഗ് നടത്താനാണു ലക്ഷ്യമിടുന്നത്.
കേരള പോലീസ് അസോസിയേഷന് ജില്ലാ സെക്രട്ടറി വിനോദ് പി. വര്‍ഗീസ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് എന്‍.വി. നിഷാന്ത്, രാജഗിരി ആശുപത്രി അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ ഫാ. ജോയ് കിളിക്കുന്നേല്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
Tags : V Guard Cancer Shield